കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG COFFEE TIMES’ എന്ന പേരിലാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്. കലുങ്ക് സംവാദത്തിനെതിരെ ബിജെപിക്ക് ഉള്ളില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ നീക്കം. തൃശൂര്‍ അയ്യന്തോളിലും പുതൂര്‍ക്കരയിലുമാണ് ആദ്യ പരിപാടികള്‍ നടക്കുക. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും സമാനമായ പരിപാടികള്‍ സുരേഷ് ഗോപി സംഘടിപ്പിച്ചിരുന്നു. എംപിയായതിന് ശേഷം ഒന്നര വര്‍ഷത്തോളമായി പരിപാടി നടന്നിരുന്നില്ല. പിന്നാലെയാണ് മന്ത്രി കലുങ്ക് സംവാദം സംഘടിപ്പിച്ചത്.
കലുങ്ക് സംവാദവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് ആശങ്ക ബിജെപിക്കുണ്ടായിരുന്നു. രാഷ്ട്രീയ പക്വതയും വിവേകവുമില്ലാത്ത മറുപടികള്‍ പാര്‍ട്ടിയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലായിരുന്നു പാര്‍ട്ടിക്ക്. പിആര്‍ ഏജന്‍സികളുടെ സഹായത്തോടെ നടത്തുന്ന പരിപാടി ഉപേക്ഷിക്കണമെന്നും ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ പുറമെയാണ് പുതിയ പരിപാടിയുമായി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.
കലുങ്ക് സൗഹാര്‍ദ സംവാദമെന്ന നിലയില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ജനകീയ ചര്‍ച്ചകളും സംവാദപരിപാടികളും നടത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനായിരുന്നു പ്രാഥമിക ധാരണയുണ്ടായിരുന്നത്. പ്രധാനമന്ത്രി നടത്തി വരുന്ന ചായ് പെ ചര്‍ച്ചയുടെ അതേ മാതൃകയില്‍ സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കാന്‍ സുരേഷ് ഗോപി സ്വന്തം താല്‍പര്യപ്രകാരമാണ് തീരുമാനമെടുത്തത്. പ്രാദേശിക കമ്മിറ്റികള്‍ക്ക് ചുമതല നല്‍കിയാണ് ഇത്തരത്തില്‍ സംവാദ സദസുകള്‍ സംഘടിപ്പിച്ചിരുന്നത്.
CONTENT HIGH LIGHTS; If the work on the culvert is not done? Now drink coffee?: Suresh Gopi with a new talk show ‘SG COFFEE TIMES’
















