കാസർക്കോട് കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് വൻ പൊട്ടിത്തെറിയുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
ഉഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് സ്ഥാലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്.
Story Highlights : boiler-blast-in-kasaragod
















