സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനവുമായി ബന്ധപ്പെട്ട് നാളെ (28 ഒക്ടോബര്‍) ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എട്ട് ദിവസങ്ങള്‍ നീണ്ട കായികമേള നാളെ അവസാനിക്കുകയാണ്. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് മുഖ്യാതിഥി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്, ജി ആര്‍ അനില്‍ എന്നിവരും സംസാരിക്കും. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് കൈമാറുന്നതോടെ കായികമേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.
Story Highlights :Sports meet: Holiday for Thiruvananthapuram educational district tomorrow afternoon
















