കെപിസിസി പുനസംഘടനയിലെ തര്‍ക്കത്തില്‍ കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സണ്ണിജോസഫ്, വിഡി സതീശന്‍, ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് വിളിപ്പിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നത പരിഹരിക്കരിക്കുന്നത് കൂടാതെ എസ്‌ഐആറില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനാണ് ഹൈക്കമാന്റിന്റെ ശ്രമം. നാളെ രാവിലെ 11ന് എഐസിസി ആസ്ഥാനത്ത് കേരള നേതാക്കളുടെ യോഗം ചേരും.
പുന:സംഘടനയിലെ അതൃപ്തികള്‍ നേതാക്കള്‍ ഹൈക്കമാഡിനെ അറിയിക്കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മുന്‍ കെപിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും. കെപിസിസി സെക്രട്ടറിമാരുടെ നിയമനം ഉള്‍പ്പെടെ ചര്‍ച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അനുനയനീക്കം. കെപിസിസി ജംബോ ഭാരവാഹിപ്പട്ടികയില്‍ അസംതൃപ്തിയുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാന നേതാക്കളെ തഴഞ്ഞെന്ന് എ ഗ്രൂപ്പിന് അമര്‍ഷമുണ്ട്. സെക്രട്ടറി പട്ടിക പുറത്തുവരുമ്പോള്‍ അസംതൃപ്തി കെട്ടടങ്ങുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ.സി അബു, ഒ. അബ്ദുറഹ്മാന്‍കുട്ടി എന്നിവരെ ഒഴിവാക്കിയതിലാണ് എ ഗ്രൂപ്പിന്റെ പ്രതിഷേധം. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചേര്‍ന്നുനില്‍ക്കുന്നവരാണ് പദവിയിലെത്തിയ ഭൂരിഭാഗം പേരും.
അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തിലെ അതൃപ്തരായ ഐ വിഭാഗം നേതാക്കള്‍ ദേശീയ അധ്യക്ഷന് പരാതി നല്‍കി. ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളാണ് കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ് കുമാര്‍ ചുമതലയില്‍ ചടങ്ങിലേക്ക് ഐ ഗ്രൂപ്പ് നേതാക്കളെത്തിയത്.
Story Highlights :congress-highcommand-invite-kerala-leaders-to-delhi-for-problem-resolving
















