കാസർഗോഡ് അനന്തപുരത്തുണ്ടായ പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ. ഫാക്ടറീസ് ആൻഡ് ബോയിൽ വകുപ്പിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടിയെന്ന് കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറിയിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അസം സ്വദേശി നജിറുൾ അലി(20)യാണ് മരിച്ചത്. പരുക്കേറ്റ ആറ് പേരെ മംഗലാപുരം യേനപ്പോയ ആശുപത്രിയിലും രണ്ട് പേരെ കുമ്പള ഡോക്റ്റേഴ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 100 പേരായിരുന്നു അപകട സമയത്ത് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. ആകെ 300 പേർ ജോലിയെടുക്കുന്ന ഫാക്ടറി ആണിത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏഴ് മണിയോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
STORY HIGHLIGHT : Explosion at plywood factory; Collector orders investigation
















