കൊച്ചി: അങ്കമാലി എംഎല്‍എയും എഐസിസി സെക്രട്ടറിയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു.
കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകള്‍ ലിപ്‌സിയാണ് വധു. 29ന് അങ്കമാലി സെയ്ന്റ് ജോര്‍ജ് ബസിലിക്കയിലാണ് വിവാഹം.
തിങ്കളാഴ്ച മാണിക്യമംഗലം സെയ്ന്റ് റോക്കീസ് പള്ളിയില്‍ മനസമ്മതം നടന്നു. ലിപ്‌സി ഇന്റീരിയര്‍ ഡിസൈനറാണ്. ഒരുവര്‍ഷം മുന്‍പ് നിശ്ചയിച്ചതാണ് വിവാഹം.















