സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വില തൊണ്ണൂറായിരത്തിൽ താഴെയായി. പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി.
ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. ഇന്നലെ പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയിലെത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വർധിച്ചത്. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.
ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയായിരുന്നു സ്വർണവില. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകൾ സ്വർണത്തെ കാണുന്നത്.
















