ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ്സീരീസിനെക്കുറിച്ച് ശശി തരൂർ എക്സിൽ റിവ്യൂ എഴുതിയ സംഭവം വിവാദത്തിലേക്ക്. പണം വാങ്ങിയാണ് താൻ നിരൂപണം എഴുതിയതെന്ന ആരോപണത്തിനെതിരെ ഇപ്പോഴിതാ തരൂർ രംഗത്ത് വന്നിരിക്കുകയാണ്. ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ് തന്നെ അദ്ഭുതപ്പെടുത്തി എന്നായിരുന്നു ശശി തരൂർ എക്സിൽ പോസ്റ്റ് ചെയ്തത്. ശശി തരൂരിന്റെ പുതിയ സൈഡ് ബിസിനസ് – പെയ്ഡ് റിവ്യൂകൾ എന്നാണ് ഒരാൾ ഇതിന് കമന്റ് ചെയ്തത്. ഈ പരിഹാസത്തിനാണ് ശശി തരൂർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ..
സുഹൃത്തേ, ഞാൻ വില്പനയ്ക്കുള്ളവനല്ല. ഞാൻ പ്രകടിപ്പിക്കുന്ന ഒരഭിപ്രായത്തിനും ആരും എനിക്ക് പണമായോ മറ്റെന്തെങ്കിലും രൂപത്തിലോ പ്രതിഫലം നൽകിയിട്ടില്ല. ജലദോഷവും ചുമയും കാരണം രണ്ട് ദിവസത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു. എന്റെ സ്റ്റാഫും സഹോദരി സ്മിത തരൂരും കുറച്ചുനേരം കമ്പ്യൂട്ടറിൽ നിന്ന് മാറി ഒരു നെറ്റ്ഫ്ളിക്സ് സീരീസ് കാണാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ എനിക്ക് തന്നെ നൽകിയ ഏറ്റവും മികച്ച ഒന്നായിരുന്നു അത്. തികഞ്ഞ #OTT GOLD.
I’ve been battling a cold & cough and cancelled engagements for two days. My staff and my sister, @smitatharoor, persuaded me to turn my eyes away from the computer part of the time towards a @NetflixIndia series, and it’s one of the best things I have ever treated myself to:… pic.twitter.com/xRUHv8ERTB
— Shashi Tharoor (@ShashiTharoor) October 26, 2025
ആര്യൻ ഖാന്റെ സംവിധാന അരങ്ങേറ്റമായ ‘ദ ബാഡ്‌സ് ഓഫ് ബോളിവുഡ്’ ഇപ്പോൾ കണ്ടുതീർത്തു. പ്രശംസിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. പതിയെയാണ് ഇത് നമ്മളിലേക്ക് എത്തുന്നത്, പക്ഷേ പിന്നീട് അതിൽ നിന്ന് കണ്ണെടുക്കാനാവില്ല! മൂർച്ചയേറിയ എഴുത്ത്. നിർഭയമായ സംവിധാനം. ഈ ആക്ഷേപഹാസ്യത്തിന്റെ ധൈര്യം ബോളിവുഡിന് അത്യാവശ്യമായിരുന്നു. ഗ്ലാമറിനപ്പുറമുള്ള, പ്രതിഭാധനവും പലപ്പോഴും തമാശ നിറഞ്ഞതും, ചിലപ്പോൾ ഹൃദയസ്പർശിയായതും, എപ്പോഴും ഉറച്ചതുമായ ഒരു കാഴ്ചയാണിത്. എല്ലാ സിനിമാറ്റിക് ക്ലീഷേകളെയും മൂർച്ചയേറിയ നർമ്മം കൊണ്ട് പരിഹസിക്കുന്നു. ഒപ്പം, പ്രേക്ഷകരെ കഥയുടെ ഭാഗമാക്കുകയും അണിയറ രഹസ്യങ്ങൾ അറിയിക്കുകയും ചെയ്യുന്ന ഇൻസൈഡർ തമാശകളും ഇതിലുണ്ട്.
ആകർഷകമായ ഏഴ് എപ്പിസോഡുകൾ ഒരു യഥാർത്ഥ കഥാകാരന്റെ വരവറിയിക്കുന്നു. ആര്യൻ ഖാൻ, നിങ്ങളെ നമിക്കുന്നു—നിങ്ങളൊരു മാസ്റ്റർപീസ് ആണ് സമ്മാനിച്ചത്. ഷാരൂഖ് ഖാന് മകനെയോർത്ത് തീർച്ചയായും അഭിമാനിക്കാം.
content highlight: Sasi Tharoor
















