പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതു വഴി വിദ്യാഭ്യാസ വകുപ്പില്‍ എന്‍.ഇ.പി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ ആശയ സംഘട്ടനം നടക്കുകയണ്. ഇരു പാര്‍ട്ടികളും തങ്ങലുടെ നിലപാകുളില്‍ നിന്നും പിന്നോട്ടില്ല എന്നു പറയുമ്പോള്‍ വരും ദിവസങ്ങളില്‍ എന്തു സംഭവിക്കുമെന്നത് എല്‍.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ എതിര്‍ക്കാന്‍ സി.യപി.ഐയ്ക്ക് എന്താണ് യോഗ്യത എന്നാണ് ജോണ്‍ ബ്രിട്ടാസ് എം.പി ചോദിക്കുന്നത്. വിദ്യാഭ്യാസം എന്നത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇതിന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയായിരുന്നില്ലേ സി.പി.ഐ ചെയ്തത്. അടിയന്തിരാവസ്ഥ കാലത്താണ് അതുണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിയമ നിര്‍മ്മാണം നടത്തുകയാണ് സി.പി.ഐ ചെയ്തത്. സംസ്ഥാനത്തിന്റെ പരിധിയില്‍ വരേണ്ട വിദ്യാഭ്യാസത്തെ കേന്ദ്രത്തിനു നല്‍കാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നവരാണ് സി.പി.ഐ. അങ്ങനെയുള്ള സി.പി.ഐയ്ക്ക് ഇപ്പോള്‍ ഇതിനെ എതിര്‍ക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും ബ്രിട്ടാസ് ചോദിക്കുന്നു. മീഡിയാ വണ്ണിന്റെ പോഡ്കാസ്റ്റ് ഇന്റര്‍ വ്യൂവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സി.പി.എമ്മും സി.പിഐയും തമ്മില്‍ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് സൂചന. പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ സി.പി.ഐ മന്ത്രിമാരും ഉണ്ടാകും. എന്നാല്‍, പദ്ധതിയുമായി മുന്നോട്ടു പോവുകയെന്നതു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നാണ് സി.പി.എം കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കാരണം, എസ്.എസ്.എ ഫണ്ട് നേടിയെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യം കൂടിയാണ്. അതിനാല്‍ പദ്ധതിയുമായി മുന്നോട്ടു പോകും. എന്നാല്‍, സംസ്ഥാനത്ത് എന്തു പഠിപ്പിക്കണമെന്നും, എങ്ങനെ പഠിപ്പിക്കണണെന്നും സംസ്ഥാനം തീരുമാനിക്കും.
CONTENT HIGH LIGHTS;What qualifies CPI?: Those who supported the inclusion of education in the concurrent list; John Brittas MP explodes
















