തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിപ്പ്. മറ്റന്നാൾ( ഒക്ടോബർ 30)ന് വൈകുന്നേരം 4.45 മുതൽ രാത്രി 8.00 വരെയാണ് താൽക്കാലികമായി നിർത്തിവയ്ക്കുക.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
Story Highlights : alpashi-arattu-procession-flight-services-suspended-trivandrum-airport
















