തൃശൂർ: തന്റെ പേരിലുള്ള സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ നാടകീയമായി ക്ഷണിച്ച് ഐഎം വിജയൻ. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു ക്ഷണം.
പിൻനിരയിലിരുന്ന ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തി. തൃശൂർ ലാലൂരിൽ സംസ്ഥാന സർക്കാർ നിർമിച്ച ഐ.എം.വിജയന്റെ പേരിലുള്ള കായിക സമുച്ചയം ഉദ്ഘാടനം നവംബർ മൂന്നിനാണ്. മുഖ്യമന്ത്രിയുടെ തൊട്ടുമുന്നിലിരിന്ന് വിജയൻ പറഞ്ഞു. സ്‌നേഹത്തോടെ തോളിൽ തട്ടി മുഖ്യമന്ത്രി പറഞ്ഞു . നോക്കാം വിജയ.
പാർക്കിലെ പരിപാടി തുടങ്ങും മുമ്പ് മന്ത്രി കെ.രാജനോട് മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യം പറഞ്ഞു. മന്ത്രി കെ.രാജൻ പറഞ്ഞ പ്രകാരമാണ് വേദിയുടെ മുമ്പിലേയ്ക്ക് വന്ന് ക്ഷണിച്ചത്. നേരത്തെ കേരള പൊലീസിലേയ്ക്കുള്ള രണ്ടാം വരവ് അഭ്യർഥിച്ചപ്പോഴും മുഖ്യമന്ത്രി പറഞ്ഞതും ഇതേ വാക്കായിരുന്നു. നോക്കാം വിജയാ.
















