ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ നടന്ന 2025-26 ലെ ഓൾ ഇന്ത്യ പോലീസ് വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ നിറവയറുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥ ഉയര്‍ത്തിയത് 145 കിലോ ആണ്. ഡൽഹിയിലെ വനിത കോൺസ്റ്റബിളായ സോണിക യാദവാണ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
Pregnant Delhi cop who lifted 145 kg at national championship.
Slay queen💅🏻 pic.twitter.com/dKAxbPMTzA— Matakti aankhein (@prettymoon_23) October 28, 2025
കഴിഞ്ഞ മെയ് മാസത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് സോണിക അറിഞ്ഞത്. ഇതോടെ പരിശീലനം നിര്‍ത്തുമെന്ന് പലരും കരുതി. എന്നാല്‍ മല്‍സരിക്കാന്‍ തന്നെയായിരുന്നു സോണികയുടെ തീരുമാനം. ആ നിശ്വയദാര്‍ഢ്യത്തിന് മുന്നില്‍ ശരീരവും വഴങ്ങി. ഡോക്ടറുെടെ ഉപദേശം കൂടി സ്വീകരിച്ച് ഭാരോദ്വഹനം തുടര്‍ന്നു.
ചാമ്പ്യൻഷിപ്പിലെത്തിയ സോണികയുടെ നിറവയര്‍ ആദ്യം ആരും കണ്ടിരുന്നില്ല. അയഞ്ഞ വസ്ത്രങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥ ധരിച്ചത്.
ബെഞ്ച് പ്രസ്സിനുശേഷം ഭർത്താവ് അവരെ സഹായിക്കാൻ വന്നപ്പോഴും, ആരും അസാധാരണമായി ഒന്നും കണ്ടില്ല. എന്നാല്‍ അവസാന ഡെഡ്‌ലിഫ്റ്റിലാണ് സോണിക ഗര്‍ഭിണിയാണെന്ന് മറ്റുള്ളവര്‍ കണ്ടത്. വെയ്റ്റ് ലിഫ്റ്റിന് ശേഷം മറ്റാര്‍ക്കും ലഭിക്കാത്ത കരഘോഷമാണ് സോണികക്ക് ലഭിച്ചത്. വിവിധ പോലീസ് യൂണിറ്റുകളിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥർ അവരുടെ ചുറ്റും കൂടി അഭിനന്ദിച്ചു. 2014 ബാച്ച് ഓഫീസറായ സോണിക നിലവിൽ കമ്മ്യൂണിറ്റി പോലീസിങ് സെല്ലിലാണ് സേവനമനുഷ്ഠിക്കുന്നത്.
















