കോഴിക്കോട് താമരശ്ശേരിയിൽ ഫ്രഷ്കട്ട് സംഘർഷത്തിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണിൽ ഷൗക്കത്ത് (33), കൂടത്തായി വട്ടച്ചൻകണ്ടി വി കെ മുഹമ്മദ് അഷറഫ് (42) എന്നിവരാണ് കസ്റ്റഡിയിലായത്. ഇതോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 12 ആയി.
അറവുമാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ ഉണ്ടായ സംഘർഷുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഒളിവിൽ പോയവരെ കണ്ടെത്താൻ പൊലീസ് പരിശോധന തുടരുന്നുണ്ട്.
കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ സംഘർഷം ഉണ്ടായത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘർഷം.
Story Highlights : Thamarassery Fresh Cut clash; 2 more people in custody
















