കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. ബാലറ്റ് പേപ്പറില്‍ താളപ്പിഴകളും സുരക്ഷാ വീഴചകളുമെന്നാണ് കണ്ടെത്തല്‍. സാറ്റലൈറ്റ് ക്യംപസുകളിലെ തെരഞ്ഞെടുപ്പും ചട്ടവിരുദ്ധമെന്നും വൈസ് ചാന്‍സിലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിട്ടേണിങ് ഓഫീസര്‍മാര്‍ ഇടപെട്ടാണ് ക്രമക്കേട് നടത്തിയതെന്നും തെരഞ്ഞെടുപ്പ് മാറ്റി നടത്താനുള്ള വിസിയുടെ നടപടികള്‍ ശരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയിലെ സീനിയര്‍ അധ്യാപകരായ ഡോ.സന്തോഷ് നമ്പി, ഡോ.എ.എം വിനോദ് കുമാര്‍, ഡോ. മുഹമ്മദലി എന്‍, ഡോ.പ്രീതി കുറ്റിപ്പുലക്കല്‍, ഡോ.ഏലിയാസ് കെ.കെ എന്നിവരാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.
ഡിഎസ്യു തെരഞ്ഞെടുപ്പില്‍ സീരിയല്‍ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎസ്എഫ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി ഉത്തരവിടുകയും ചെയ്തു. വോട്ടെണ്ണലിനിടെ യുഡിഎസ്എഫ്-എസ്എഫ്ഐ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
Story Highlights : calicut-university-dsu-elections-investigation-committee-submits-report
















