തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വർധിച്ച് 11,145 രൂപയായി. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് വർധിച്ചത്. ₹89,160 ആണ് ഇന്നത്തെ വില. സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയില്‍ നിന്ന് ലഭിച്ചിരുന്നു. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് ഉണ്ടായിവന്നിരുന്നത്. ഇപ്പോൾ അത് വീണ്ടും വർധനവിലേക്കെത്തിയിരിക്കുകയാണ്.
















