ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ചെറിയ ബഡ്ജറ്റാണ് ഉള്ളതെങ്കിൽ ഇപ്പോഴിതാ ധാരളം മോഡലുകൾ വിപണിയിലെത്തിയിരിക്കുകയാണ്. 15,000 രൂപയ്ക്ക് ലഭിക്കുന്ന മോഡലുകൾ ഇതൊക്കെ…
- iQOO Z10X
ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി, 120 ഹെർ്ട്സ് റിഫ്രെഷ് റേറ്റും, 1050 നിറ്റ്സ് ബ്രൈറ്റ്നെസുമാണ് iQOO Z10X -ൻ്റെ ഡിസ്പ്ലെയും പ്രത്യേകത. ഡൈമെൻസിറ്റി 7300 ആണ് പ്രൊസെസർ, 8 ജിബി വരെ റാമും ലഭിക്കും. 128 ജിബി, 256 ജിബി വേരിയൻ്റുകളിൽ ഫോൺ ലഭിക്കും. ആപ്പുകൾ വേഗത്തിൽ ലോഡ് ചെയ്യാൻ യുഎഫ്എസ് 3.1 സ്റ്റോറേജുമുണ്ട്. 50 എം.പിയും 2 എംപി ഡെപ്ത്തും നൽകുന്ന ട്രിപ്പിൽ ക്യാമറയാണ് ഫോണിനുള്ളത്. സെൽഫി ക്യാമറ എട്ട് എംപിയാണ്. 44 വാട്ട് ഫൈസ്റ്റ് ചാർജിങ്ങുള്ള ഫോണിൻ്റെ ബാറ്ററി 6500 എംഎഎച്ചാണ്. മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ഫോൺ നല്ല ഗെയിമിങ് അനുഭൂതി സൃഷ്ടിക്കുന്നു.
- Infinix Note 50s
ഫുൾ എച്ച്ഡി + 3ഡി കർവ്ഡ് അമോൾഡ് ഡിസ്പ്ലയാണ് ഫോണിനുള്ളത്. 144 ഹെർട്സ് റിഫ്രെഷ് റേറ്റ്, 1300 നിറ്റ്സ് ബ്രൈറ്റ്നെസുള്ളത്. 64 എംപി സോണിയുടെ ഡ്യുവൽ ക്യാമറയും സെൽഫി ക്യാമറ 13 എംപിയുമാണ്. മീഡിയടെക് അൾട്ടിമേറ്റാണ് പ്രൊസെസ്സർ ഡൈമെൻസിറ്റി 7300, മാലി-G615 എംസി2 ആണ്. 8 ജിബി റാം വരെ ലഭിക്കും. 256 ജിബി ഇൻ്റേണൽ സ്റ്റോറേജ്, ഒപ്പം യുഎഫ്എസ് 2.2 സ്റ്റോറേജും ലഭിക്കും. 5,500 എംഎഎച്ചാണ് ബാറ്ററി, 45 വാട്ട് ഫാസ്ദറ്റ് ചാർജിങ്ങും 10 വാട്ട് റിവേഴ്സ് വൈർലെസ് ചാർജിങ്ങുമുണ്ട്. 3ഡി ആമോൾഡ് ഡിസ്പ്ലെ ഫോണിലൂടെ സിനിമ കാണുന്നത് മികച്ചതായിരിക്കും.
- ഒപ്പോ കെ13
ഫുൾ എച്ച്ഡി + അമോൾഡ് ഡിസ്പ്ലയാണ് ഫോണിനുള്ളത്. 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, 1200 നിറ്റ്സ് ബ്രൈറ്റ്നെസുള്ളത്. സ്നാപ്ഡ്രാഗൺ 6 ജെൻ 4 ആണ് പ്രൊസെസ്സർ. 8 ജിബി റാമിനൊപ്പം യുഎഫ്എസ് 3.1 സ്റ്റോറേജുമുണ്ട്. 50 എംപി ഡ്യുവൽ ക്യാമറയും 16 എംപി ഫ്രണ്ട ക്യാമറയും ലഭിക്കും. 7,000 എംഎഎച്ചിൻ്റെ ബാറ്ററി ലഭിക്കും. ഒപ്പം 80 വാട്ട് ഫാസ്റ്റ് ചാർജിങ്ങും ലഭിക്കും. ബാറ്ററിയാണ് ഫോണിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
- ടെക്നോ പോവ 7
ഫുൾ എച്ച്ഡി + 6.78 ഇഞ്ച് എൽസിഡി, 144 ഹെർ്ട്സ് റിഫ്രെഷ് റേറ്റും, 900 നിറ്റ്സ് ബ്രൈറ്റ്നെസുമാണ് ഡിസ്പ്ലെ. ഡൈമെൻസിറ്റി 7300 ആണ് പ്രൊസെസർ, 8 ജിബി വരെ റാമും ലഭിക്കും ഒപ്പം യുഎഫ്എസ് 2.2 സ്റ്റോറേജും. 50 എം.പിയാണ് മെയിൻ ക്യാമറ, 13 എം.പിയാണ് സെൽഫി ക്യാമറ.
- ഹോണർ X7C
ഫുൾ എച്ച്ഡി + 6.8 ഇഞ്ച് ടിഎഫ്ടി എൽസിഡി, 120 ഹെർ്ട്സ് റിഫ്രെഷ് റേറ്റും, 850 നിറ്റ്സ് ബ്രൈറ്റ്നെസുമാണ് ഡിസ്പ്ലെ. മാജിക് ഒഎസാണ് ഫോണിൻ്റെ ഒസ്, ഒപ്പം ആൻഡ്രോയിഡ് 14 ലഭിക്കും. 50 എംപി ഡ്യൂവൽ മെയി ക്യാമറ, ഫ്രണ്ട് 5 എംപി മാത്രമാണ്. 35 വാട്ട് ഫാസ്റ്റ് ചാർജിങ്, 5200 എംഎഎച്ചാണ് ബാറ്ററി.
content highlight: Smart phone
















