ചെന്നൈയിൽ തിങ്കളാഴ്ച രാത്രി ബൈക്ക് ടാക്സി ഡ്രൈവർ യാത്രക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ചെന്നൈ പള്ളിക്കരണയിൽ ആണ് സംഭവം. 22 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.
സുഹൃത്തിനെ കാണാൻ പോകുന്നതിനായി തിങ്കളാഴ്ച വൈകിട്ടാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ഇതേ ബൈക്കിലാണ് രാത്രി തിരികെ വന്നതും. യാത്രയ്ക്കിടെ വിജനമായ വഴിയിൽ വച്ച് ശിവകുമാർ യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിനു ശേഷം യുവതിയെ വീടിനു സമീപം ഇറക്കിവിട്ടു.
തുടർന്ന് ഭയന്ന യുവതി ഭർത്താവിനോട് സംഭവം പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഡ്രൈവറായ ശിവകുമാർ എന്നയാളെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ ബൈക്ക് ടാക്സി പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ യുവതി തിരിച്ചറിയുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
















