പ്രസവശേഷം വയറു ചുരുങ്ങുന്നതിനു വേണ്ടി പണ്ടുമുതലേ വീടുകളിൽ ഉണ്ടാക്കിക്കൊണ്ടിരുന്ന പ്രസവരക്ഷാ മരുന്നാണ് ഉള്ളിപ്പുളി മരുന്നു കറി. ഉള്ളിയും പുളിയും ആണ് ഇതിലെ പ്രധാന ചേരുവകൾ. പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് മാത്രമേ ഇത് കഴിക്കാവുന്നില്ല കേട്ടോ ആർക്കുവേണമെങ്കിലും ഇത് കഴിക്കാം കാരണം ഇതിന്റെ ഗുണങ്ങൾ വളരെ വലുതാണ്.
ചേരുവകൾ
പച്ചമല്ലി :- 3 ടേബിൾസ്പൂൺ
കുരുമുളക് :- 2 ടേബിൾസ്പൂൺ
വറ്റൽമുളക് :- 5 എണ്ണം
ചെറിയ ജീരകം :- കാൽ ടീസ്പൂൺ
ഉലുവ :- അര ടീസ്പൂൺ
ചെറിയഉള്ളി :- ഏകദേശം 25 എണ്ണം
വെളുത്തുള്ളി :- 15 എണ്ണം
കറിവേപ്പില :- ഒരു പിടി
കുടംപുളി :- 3 വലിയ കഷ്ണം
വെളിച്ചെണ്ണ :- ആവശ്യത്തിന്
ഉപ്പ് :- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിലേക്ക് പച്ചമല്ലിയും കുരുമുളകും ഇട്ട് നന്നായി മൊരിച്ചെടുക്കുക. മല്ലിയും കുരുമുളകും മൊരിഞ്ഞു തുടങ്ങുമ്പോഴേക്കും അതിലേക്ക് വറ്റൽ മുളകും കാൽ ടീസ്പൂൺ ചെറിയ ജീരകവും അര ടീസ്പൂൺ ഉലുവയും ചേർത്ത് ഇളക്കി യോജിപ്പിച്ച് വറുത്ത് കോരി മാറ്റി വെക്കുക. അതിനുശേഷം അതേ ചീനച്ചട്ടിയിൽ തന്നെ ചുവന്നുള്ളിയും വെളുത്തുള്ളിയും ഒരു പിടി കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റിയെടുക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാക്ക് ആദ്യം വറുത്ത് കോരി മാറ്റി വെച്ചിരിക്കുന്ന മിശ്രിതം നന്നായി പൊടിച്ചെടുക്കുക ശേഷം ആ പൊടിച്ച മിശ്രിതത്തിലേക്ക് വഴറ്റി വച്ചിരിക്കുന്ന ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇനി നമുക്ക് കവി തയ്യാറാക്കേണ്ടത് ഒരു മൺചട്ടിയിലാണ് അതുകൊണ്ടു ഒരു മൺചട്ടിയെടുത്ത് അടുപ്പിൽ വെച്ച് ചൂടാകുമ്പോഴേക്കും അരച്ചുവച്ച കൂട്ടും ഏകദേശം മൂന്ന് കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക.
അതിനുശേഷം കഴുകി വൃത്തിയാക്കി മാറ്റിവച്ചിരിക്കുന്ന മൂന്ന് വലിയ കുടംപുളി കഷ്ണം എടുത്ത് കുഞ്ഞുകുഞ്ഞു കഷണങ്ങളായി പിച്ചിക്കീറി ഈ കറിയിലേക്ക് ഇടുക. അതിനുശേഷം ഇതിലേക്ക് പാകത്തിന് ഉപ്പും ഒരു പിടി കറിവേപ്പിലയും കുറച്ചു പച്ച വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി തിളപ്പിക്കുക.നന്നായി തിളച്ചു കഴിയുമ്പോൾ വീണ്ടും ഒരു 30 മിനിറ്റ് അത് അടച്ചുവച്ച് പാകം ചെയ്യണം. എണ്ണ തെളിഞ്ഞ് നന്നായി കുറുകി വരുന്നതാണ് ഇതിന്റെ പാകം. ഡാ നമ്മുടെ പുളിങ്കറി തയാറായിക്കഴിഞ്ഞു വളരെ ആരോഗ്യകരവും ഔഷധ ഗുണവും നിറഞ്ഞ ഈ കറി നല്ല ചൂട് ചോറിനോടൊപ്പം ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്
















