തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്നൊന്നും അറിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അതേപ്പറ്റി ഒന്നും ഞാന്‍ മനസ്സിലാക്കിയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെപ്പറ്റി അറിയില്ലെന്നും മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒപ്പിട്ടതില്‍ നിന്നും പിന്മാറാന്‍ കഴിയുമോ എന്ന ചോദ്യത്തിനും അറിയില്ല എന്നായിരുന്നു മറുപടി.
അപ്പോള്‍ ഒന്നും അറിയാതെയാണോ എംഒയുവില്‍ ഒപ്പിട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, അങ്ങനെയൊക്കെ ചോദിച്ചാലൊന്നും താന്‍ ഒന്നും പറയാന്‍ പോകുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിച്ചോളൂ എന്നും മന്ത്രി പറഞ്ഞു.
















