ന്യൂഡൽഹി: പിഎം ശ്രീ വിവാദങ്ങളെ കുറിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും. ഇപ്പോഴത്തെ ചർച്ചയിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു.
സമവായത്തിലെത്തിയത് സിപിഐയുടെ വിജയമാണോ എന്ന ചോദ്യത്തോട് അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
















