ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 104 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഗാസയിൽ ശക്‌തമായ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. കരാർ പാലിക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്നും അതേസമയം കരാർ ലംഘനമുണ്ടായാൽ ശക്‌തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി.
അതേസമയം ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് ഗാസയിൽ ശക്‌തമായ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിർദേശം നൽകിയത്.
അതേസമയം, ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിക്കുന്നു.
















