ഓണറേറിയത്തിൽ സർക്കാർ 1000 വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും, സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ. സംഘടന വിളിച്ചുചേർത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. നിലവിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ തുടരുന്ന രാപ്പകൽ സമരം തുടരാനാണ് അസോസിയേഷന്റെ പ്രാഥമിക തീരുമാനം.
ആവശ്യപ്പെട്ടത് 21,000 ഓണറേറിയമായിരിക്കെ, വെറും 1000 രൂപയുടെ വർദ്ധനവ് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ആശാ വർക്കർമാരുടെ നിലപാട്. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കും ഭാവി സമരരീതികൾ തീരുമാനിക്കുന്നതിനുമായാണ് ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗം.
പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. 264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലിൽ ആശമാരുടെ സമരം.
















