മനാമ: ബഹ്‌റൈനിലെ ഇസ്‌ലാമിക പൈതൃകം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി വെസ്റ്റ് റഫയിലെ ഷൈഖ ഹെസ്സ സെന്റർ ഹാളിൽ നടന്നു. ബഹ്‌റൈനിലെ ഇസ്‌ലാമിക പൈതൃകം എന്ന വിഷയം മൂസാ സുല്ലമി, സൈഫുല്ല ഖാസിം എന്നിവർ അവതരിപ്പിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയുടെ കാലം തന്നെ ഇസ്‌ലാമിനെ സ്വീകരിച്ച ബഹ്‌റൈനിന്റെ ഹൃസ്വ ചരിത്രം പരിപാടിയിൽ വിശദീകരിക്കപ്പെട്ടു. അബ്ദുൽ മജീദ് തെരുവത്ത്, ബഷീർ മദനി, മനാഫ് കബീർ എന്നിവർ പ്രസീഡിയം അലങ്കരിച്ചു. സുഹൈൽ മേലടി സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ മുള്ളൻകോത്ത്, മുഹമ്മദ് നസീഫ് ടിപി, റഹിസ് അബ്ദുറഹ്മാൻ, മുഹമ്മദ് റയീസ്, ഓപി നവാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
















