കോഴിക്കോട് ഏഴു വയസുകാരി അദിതി എസ് നമ്പൂതിരിയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. അച്ഛൻ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ ദീപിക അന്തര്‍ജനം എന്നിവര്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കൊലപാതകക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് രാവിലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, കൈകൊണ്ടും ആയുധം കൊണ്ടും മര്‍ദിക്കല്‍ എന്നീ കുറ്റങ്ങള്‍ മാത്രമാണ് തെളിഞ്ഞത്. എന്നാല്‍, കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നില്ല.
ഇവ പ്രകാരം പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്. ഇതിലാണ് ഹൈക്കോടതി ശിക്ഷ വർധിപ്പിച്ചത്.
















