ഏറെ ഇഷ്ടമുള്ള രണ്ടു സാധനങ്ങള്‍ ചേര്‍ത്ത് ഒരു പുഡ്ഡിങ് ഉണ്ടാക്കി നോക്കിയാലോ? കേള്‍ക്കുമ്പോള്‍ അത്ര സുഖകരമായി തോന്നില്ല, എന്നാല്‍ ‘ചോക്ലേറ്റ് – റൈസ് പുഡ്ഡിങ്’ തയ്യാറാക്കാം.
ആദ്യം തന്നെ അരി കഴുകി ഒരു ഇലക്ട്രിക് റൈസ് കുക്കറില്‍ വച്ച് അല്‍പ്പം വെള്ളമൊഴിക്കുന്നു. ഇതിനു മുകളില്‍ ചോക്ലേറ്റ് ബാര്‍ വയ്ക്കുന്നു. അല്‍പ്പം പീനട്ട് ബട്ടറും കൂടി മുകളില്‍ ചേര്‍ത്ത ശേഷം വേവിക്കുന്നു. അരി വെന്ത ശേഷം, എല്ലാം കൂടി നന്നായി ചേര്‍ത്ത് ഇളക്കുന്നു.
ഇത് എടുത്ത് മുകളില്‍ ബെറിയും മറ്റും ചേര്‍ത്ത് ഡിസര്‍ട്ടായി ഉപയോഗിക്കാം. അല്ലെങ്കില്‍ അല്‍പം പാല്‍ ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിച്ച് പുഡ്ഡിങ്ങായും കഴിക്കാം. കഴിക്കാന്‍ നേരം മുകളില്‍ അല്‍പ്പം കൊക്കോ പൗഡര്‍ വിതറാം.
















