ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറു മണിക്കാണ് മുഖ്യമന്ത്രി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിയുടെ പ്രാഥമിക പരിപാടി.
ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര–വാണിജ്യ പ്രമുഖരെയും വിവിധ സംഘടനാ ഭാരവാഹികളെയും അദ്ദേഹം അഭിസംബോധന ചെയ്യും. വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.ർ
















