കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാജസേനൻ. ‘മേലേപ്പറമ്പിൽ ആൺവീട്, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ ‘തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ രാജസേനൻ മലയാളത്തിന് സമ്മാനിച്ചു. ദേവൻ, മേനക എന്നിവർ പ്രധാന വേഷത്തിലെത്തി. ആഗ്രഹം എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഏതാനും ചിത്രങ്ങൾക്ക് രാജസേനൻ കഥയുമെഴുതിയിട്ടുണ്ട്.
ഇപ്പോഴിതാ രാജസേനൻ ‘വണ്ടർവെൽ’ എന്ന മീഡിയക്ക് സൂപ്പർ സ്റ്റാർ രാജനീകാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘ദളപതി എന്ന സിനിമയിൽ അഭിനയിക്കാൻ രജനികാന്ത് എത്തിയപ്പോൾ ലൂസ് ആയ ഷർട്ടും ചേരാത്ത ചെരിപ്പും മണിരത്നം നൽകി. മേക്കപ്പ് ഇടണ്ടെന്നും പറഞ്ഞു. എന്നാൽ അദ്ദേഹം ഇതെല്ലാം ചെയ്തു. ഷർട്ട് ടൈറ്റ് ചെയ്യത് മേക്കപ്പ് ഇട്ട് മണിരത്നത്തിന്റെ അടുത്തെത്തി. ഇതു കണ്ട മണി ഇതു കണ്ട മണിരത്നം, ഇതല്ല തന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് പറഞ്ഞു. തുടർന്ന് ഷോട്ട് എടുത്തു. അഭിനയിച്ചപ്പോൾ ഇങ്ങനെയൊന്നും അല്ലെന്നു പറഞ്ഞു. എന്റെൽ സ്ഥിരം സ്റ്റോക്ക് അഭിനയം ആണ് ഉള്ളത്. സങ്കടം വന്നാൽ ഒരു സ്റ്റൈൽ, സന്തോഷം വന്നാൽ ഒരു സ്റ്റൈൽ, പ്രേമം ആണെങ്കിൽ മറ്റൊരു സ്റ്റൈൽ.. ഇങ്ങനെ മൂന്നുനാല് ഐറ്റമേ കയ്യിലുള്ളൂ എന്ന് പറഞ്ഞു.
തുടർന്ന് രജനികാന്ത് കമലഹാസനെ ഫോൺ ചെയ്തു. അപ്പോൾ കമൽ പറഞ്ഞു മണിരത്നത്തിനോട് അഭിനയിച്ചു കാണിച്ചു തരാൻ പറഞ്ഞാൽ മതിയെന്ന്. ഡ്രസ്സിന്റെ കാര്യം പറഞ്ഞപ്പോൾ അതിലൊന്നും ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും കമൽ പറഞ്ഞു. അദ്ദേഹം ഒരു വസ്ത്രം വെച്ചിട്ടുണ്ടെങ്കിൽ അതേ ഇടാൻ പറ്റൂ അദ്ദേഹം ഒരു സ്ലിപ്പർ കൊണ്ട് വെച്ചിട്ടുണ്ടെങ്കിൽ അതേ ഇടാൻ പറ്റൂ . പിറ്റേദിവസം രജനി സെറ്റിലേക്ക് മണിരത്നം ആഗ്രഹിച്ചത് പോലെ ചെന്നു. എന്നാൽ അഭിനയിച്ചപ്പോൾ ശരിയാകുന്നില്ല. അപ്പോൾ രജനി പറഞ്ഞു സാർ ഒന്ന് ആക്ട് ചെയ്ത് കാണിക്കുമോ എന്ന്. മണിരത്നം കാണിച്ചുകൊടുത്തു അതുപോലെതന്നെ ചെയ്യുകയും ചെയ്തു.അത് പെർഫെക്ട് ആയി.’
അത്രയും വലിയൊരു ആക്ടർ പറഞ്ഞവാക്കുകളാണിത്.തീർച്ചയായും മനസ്സിൽ ഇതൊക്കെ ഉണ്ടാകും. പക്ഷേ നല്ല ടാലന്റ് ഉള്ള ആർട്ടിസ്റ്റുകൾ എന്തെങ്കിലും നല്ല സജഷൻസ് പറഞ്ഞാൽ എടുക്കാം. ‘ഡാർലിംഗ് ഡാർലിംഗ്’എന്ന സിനിമയിൽ ദിലീപിന്റെ മുടി അദ്ദേഹം തന്നെ ചെയ്തതാണ്. അതെനിക്ക് നൂറുശതമാനം ഇഷ്ടപ്പെട്ടു.ആർട്ടിസ്റ്റ് എന്ത് നല്ലതു കൊണ്ടുവന്നാലും അത് വേണ്ട എന്ന് പറയുന്നതല്ല. പക്ഷേ അൾട്ടിമേറ്റ് തീരുമാനം തീരുമാനം ഡയറക്ടറിന്റെ ആയിരിക്കണം. അത് ആക്ട്ർ ചെയ്താലും ഒക്കെ ആയിരിക്കണം ഡയറക്ടർ പറഞ്ഞാലുംഒക്കെ ആയിരിക്കണം.
















