Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അവസാനം അഞ്ചു വയസ്സുകാരിയുടെ നിലവിളിക്ക് നീതി; കൊടും ക്രൂരതക്ക് അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം ശിക്ഷ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2025, 03:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ഒരു കൊടും ക്രൂരതയ്ക്ക് ഒടുവിൽ നിയമം അറുതി അറുതിവരുത്തിയിരിക്കുകയാണ്. 2013-ൽ കേരള മനഃസാക്ഷിയെ ഞെട്ടിച്ച, അഞ്ചര വയസ്സുകാരി അദിതി എസ്. നമ്പൂതിരിയുടെ ദാരുണമായ കൊലപാതക കേസിൽ, അവളുടെ അച്ഛനും രണ്ടാനമ്മയ്ക്കും ഒടുവിൽ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പത്തു മാസക്കാലം നീണ്ട കൊടിയ പീഡനത്തിന്റെ ഇരുണ്ട ഓർമ്മകളാണ് ഈ വിധിയിലൂടെ നീതി ലഭിച്ചത്.

ശ്രീജ അന്തർജനമെന്ന അമ്മയുടെ അകാല വിയോഗത്തിനു ശേഷം, അദിതിയുടെ ജീവിതം കൊടിയ ദുരന്തം ആയിരുന്നു. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവിക എന്ന റംലത്ത് ബീഗത്തിന്റെയും കൊടും ക്രൂരതകൾക്കിരയായ ആ പിഞ്ചുബാല്യം 2012 ജൂൺ മുതൽ 2013 ഏപ്രിൽ വരെ നരകയാതന അനുഭവിച്ചു. പത്തു മാസക്കാലം, മതിയായ ഭക്ഷണമില്ലാതെ പട്ടിണിക്കിടുകയും കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചര വയസ്സുകാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തിയത് ഹൃദയം തകർക്കുന്ന യാഥാർഥ്യങ്ങൾ ആയിരുന്നു. വയറ്റിൽ ഉണ്ടായിരുന്നത് മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ ചെറിയൊരു അവശിഷ്ടം മാത്രം. മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും, മലമൂത്രവിസർജനം പോലും തടസ്സപ്പെട്ട്, തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത ക്രൂരതകൾ ശരീരത്തിൽ, പ്രത്യേകിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ, 19 മുറിവുകൾ ഉണ്ടായിരുന്നു. കൈ ഒടിഞ്ഞിട്ടും ചികിത്സ നിഷേധിച്ചും, സ്കൂൾ പഠനം മുടക്കിയും, ആ കുഞ്ഞിന്റെ ജീവിതത്തിൽ കടുത്ത യാതനകളാണ് അവർ നൽകിയത്.

കണ്ണീരിൽ കുതിർന്ന ഓർമ്മകളും ഭീതി നിറഞ്ഞ ബാല്യവും പേറി ജീവിക്കുന്ന ഒരു സഹോദരനും കൂടിയാണ് ഇന്നത്തെ കോടതിവിധി ആശ്വാസമായത്. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ദേവികയുടെയും ക്രൂരതകൾ അനുഭവിച്ച മറ്റൊരു ഇര കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു അദിതിയുടെ സഹോദരൻ അരുൺ എസ്. നമ്പൂതിരി. മരക്കഷ്ണം ഉപയോഗിച്ചും കൈകൾകൊണ്ടും ഇരുവരും നിരന്തരമായി മർദിച്ചിരുന്നു. അതുപോലെ സ്കൂളിൽ പോകാൻ അനുവദിക്കാതിരിക്കുക, പോകുമ്പോൾ വേദം പഠിക്കാൻ പോയതാണെന്ന് മാത്രമേ സ്കൂളിൽ പറയാവൂ എന്ന് രണ്ടാനമ്മ ഭീഷണിപ്പെടുത്തുക തുടങ്ങിയ മാനസിക പീഡനങ്ങളും അരുൺ നേരിട്ടു. അദിതിയുടെ മരണശേഷം, സഹോദരൻ അരുൺ നൽകിയ മൊഴികളാണ് കേസിൽ നിർണ്ണായകമായ പല തെളിവുകളിലേക്കും പോലീസിനെ എത്തിച്ചത്.

പ്രതികൾക്ക് കൊലപാതക കുറ്റം ചുമത്താതെ, കുട്ടികളെ ‘നന്നായി വളർത്താൻ’ നൽകിയ ശിക്ഷയാണിതെന്ന വിചാരണ കോടതിയുടെ വിധി, നീതിയോടുള്ള കടുത്ത അവഗണനയായി മാറി. വെറും മൂന്ന് വർഷത്തെ കഠിന തടവും പിഴയും മാത്രമായിരുന്നു അച്ഛന് ലഭിച്ചത്. ഈ വിധിക്ക് എതിരെ സർക്കാർ നൽകിയ അപ്പീലാണ് കേസിന്റെ ഗതി മാറ്റി മറിച്ചത്. “കൊലപാതകം” എന്ന ഗുരുതരമായ കുറ്റം ചുമത്തി ഹൈക്കോടതി വീണ്ടും കേസ് പരിഗണിച്ചു. ഒടുവിൽ, ഈ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, സുബ്രഹ്മണ്യൻ നമ്പൂതിരിയും ദേവികയും കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരുവർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതികളെ ഹാജരാക്കാൻ ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചതോടെ, നടക്കാവ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടി. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് ഇരുപ്രതികളും പൊലീസ് പിടിയിലായത്. “കൊലപാതകം ചെയ്തിട്ടില്ല” എന്ന് വിധി പ്രഖ്യാപനത്തിനിടെ ദേവിക കോടതിയിൽ പറഞ്ഞെങ്കിലും, തെളിവുകളും നിയമവും ആ വാദത്തെ തള്ളിക്കളഞ്ഞു. പാലക്കാട്ടെ പൂജാരിയാണെന്നും അപസ്മാര ബാധിതനാണെന്നുമുള്ള സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ വാദവും കോടതി പരിഗണിച്ചില്ല.
മാനുഷികതയുടെ അവസാന കണികയും ചോർന്നുപോയ ഒരു കൂട്ടം മനുഷ്യരുടെ ക്രൂരതയ്ക്ക് ഒടുവിൽ നിയമം തക്കതായ മറുപടി നൽകിയിരിക്കുന്നു. ഇനിയൊരു കുഞ്ഞിനും ഈ ദുരനുഭവം ഉണ്ടാകാതിരിക്കാൻ, നീതിയുടെ ഈ വിധി ഒരു ഓർമ്മപ്പെടുത്തലായി നിലനിൽക്കും.

ReadAlso:

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

വോട്ടർ പട്ടികയിലെ ഒഴിവാക്കൽ: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശം

കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു: ഡിവൈഎഫ്ഐ – എസ്എഫ്ഐക്കെതിരെ ആരോപണം

Tags: ADITI MURDERMurderANWESHANAM NEWSkerala-highcourtFATHER AND STEPMOM5 YEAR OLD GIRL MURDER

Latest News

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം

യു.ഡി.എഫ് കൺവീനറുടെ പരസ്യ നിലപാടിൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; പരസ്യ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്തേക്ക്!!

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദൻ പിണറായിയെ ഇല്ലാതാക്കാൻ നേരിട്ടു രംഗത്തിറങ്ങി: ജി.സുധാകരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies