മുംബൈയിൽ സിനിമ ഓഡിഷന് എത്തിയ കുട്ടികളെ ബന്ദികളാക്കിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബയിലെ ആർ.എ സ്റ്റുഡിയോയിൽ സിനിമ ഓഡിഷനെത്തിയ 20 ഓളം കുട്ടികളെയാണ് ബന്ദികളാക്കിയിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് എന്നയാളാണ് കുട്ടികളെ ബന്ദിയാക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അതിനാടകിയമായ രീതിയിൽ ആയിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
താൻ ജീവിച്ചിരിക്കുകയാണെങ്കിൽ മാത്രമേ കുട്ടികളെ മോചിപ്പിക്കുക ഉള്ളു എന്നും എന്തെകിലും സാഹസം കാണിച്ചു തന്നെ പ്രകോപിതനാക്കരുതെന്നും വീഡിയോയിലൂടെ രോഹിത് പോലീസിനെ ഭീഷണിപ്പെടുത്തി. താൻ ആത്മഹത്യ ചെയ്യുന്നില്ല എന്നും അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത് എന്നും തനിക് ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്. കുട്ടികൾക്ക് ഒന്നും സംഭവിക്കില്ലെന്നും അവരെ മോചിപ്പിക്കുമെന്നും ഇയാൾ വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ ആരോടാണ് സംസാരിക്കേണ്ടത്, എന്താണ് സംസാരിക്കേണ്ടത് എന്ന കാര്യങ്ങളൊന്നും തന്നെ വീഡിയോയിൽ വ്യക്തമാക്കിയിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് തോക്കും ചില രാസപദാർത്ഥങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
















