ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ ആത്മവിശ്വാസമെന്ന് പ്രിയങ്ക ഗാന്ധി എംപി. ബിഹാറില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് പ്രവര്‍ത്തകരും നേതാക്കളുമെല്ലാം. സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചില്ല. അതേസമയം, ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ബിഹാറില്‍ തീപാറും തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്. എന്‍ഡിഎക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാസഖ്യത്തിനായി രാഹുല്‍ഗാന്ധിയും ബിഹാറിലുണ്ട്. രാഹുലിനും തേജസ്വിയ്ക്കുമെതിരെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം നടത്തി.
നളന്ദയിലും രാഘോപൂരിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ റാലിയും പൊതുസമ്മേളനവും. മഹാസഖ്യത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് രാഹുലിന്റെ മറുപടി.ഛഠ് പൂജയുമായി ബന്ധപ്പെട്ട് മഹാസഖ്യം നേതാക്കള്‍ ഉയര്‍ത്തിയ ആരോപണത്തിലും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.അതേസമയം, മൊഖാമ മണ്ഡലത്തില്‍ ജന്‍ സുരാജ് പാര്‍ട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ദുലാര്‍ ചന്ദ് യാദവ് ആണ് കൊല്ലപ്പെട്ടത്. ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പിയൂഷ് പ്രിയദര്‍ശിയുടെ പ്രചാരണത്തിനിടെയാണ് സംഭവം. സ്ഥലത്തെ ജെഡിയു സ്ഥാനാര്‍ഥി ആനന്ദ് സിംഗ് ആണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പിയൂഷ് പ്രിയദര്‍ശി ആരോപിച്ചു. ഗയയില്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച സ്ഥാനാര്‍ഥയും എംഎല്‍എയുമായ അനില്‍കുമാറിന് നേരെ ഗ്രാമീണര്‍ ആക്രമണം നടത്തി. റോഡ് നിര്‍മ്മിക്കാത്തതിനെത്തുടര്‍ന്നാണ് ആക്രമണം.
STORY HIGHLIGHT : Priyanka Gandhi about Bihar election
















