മലപ്പുറത്ത് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനാണ് മര്‍ദനമേറ്റത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പങ്കു വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. 15ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
വയറില്‍ കുത്തി. ചുമരിലേക്ക് തള്ളിയപ്പോള്‍ തല ഇടിച്ചു. നിലത്ത് വീണ മകനെ ചവിട്ടി. തലച്ചോറില്‍ മൂന്നിടത്ത് രക്തം കട്ടപിച്ചിട്ടിട്ടുണ്ട്. അത് വ്യാപിക്കുന്നുണ്ട്. ഐസിയുവിലേക്ക് മാറ്റുമെന്നാണ് പറഞ്ഞത് – കുട്ടിയുടെ മാതാവ് പറഞ്ഞു. ആക്രമണത്തില്‍ അബോധാവസ്ഥയിലായ കുട്ടിയെ അധ്യാപകരും മറ്റുള്ളവരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
STORY HIGHLIGHT :Boy attacked by classmate
















