ഹമാസ് രണ്ടു ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറിയെന്ന് ഇസ്രയേൽ സൈന്യം. റെഡ് ക്രോസ് വഴി ഹമാസ് രണ്ടു മൃതദേഹങ്ങൾ കൈമാറിയെന്ന് സ്‌ഥിരീകരിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ്, അവ തിരിച്ചറിയുന്നതിന് ഉടൻ ഇസ്രയേലിൽ എത്തിക്കുമെന്നും അറിയിച്ചു.
ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ഹമാസ് ഇതുവരെ 15 മൃതദേഹങ്ങൾ ഇസ്രയേലിനു കൈമാറി. ഇനി 13 മൃതദേഹങ്ങൾ കൂടി വിട്ടുനൽകാനുണ്ട്.
അതേസമയം ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ച് ചൊവ്വാഴ്‌ച ഗാസയിൽ ഇസ്രയേൽ ശക്‌തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേരാണ് കൊല്ലപ്പെട്ടത്.
















