തിരുവനന്തപുരം: പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ വിമർശനവുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി.
മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയിൽ ഒപ്പുവെച്ചത് ശരിയായില്ല. മുന്നണിയിൽ ചർച്ച ചെയ്യും മുമ്പ് ഒപ്പിടേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു വെന്നും എം എ ബേബി പറഞ്ഞു.
എല്ലാവർക്കും വ്യക്തത വരുത്തുന്ന രീതിയിലാകണമായിരുന്നു നീക്കം. പദ്ധതിയെ കുറിച്ച് വ്യക്തത വരുത്തുകയാണ് മന്ത്രിസഭ ഉപസമിതിയുടെ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതെന്നും എം എ ബേബി പറഞ്ഞു.
















