പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നരേന്ദ്ര മോദി ഭീരുവാണെന്നും അദ്ദേഹത്തേക്കാള്‍ ധൈര്യം വനിതയായ ഇന്ദിരാ ഗാന്ധിക്കുണ്ടായിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്.
ഇന്ദിരാ ഗാന്ധി ഒരിക്കലും അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടില്ലെന്നും മോദി ട്രംപിനെ ഭയന്ന് യുഎസ് സന്ദര്‍ശനം പോലും ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിഹാറിലെ നളന്ദയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
















