പോഷക സമൃദ്ധവും രുചികരവും ആണെന്നു മാത്രമല്ല സൂപ്പിന്റെ ജനപ്രീതിക്കു കാരണം. പാകം ചെയ്യാനും വിളമ്പാനും എളുപ്പം. വേഗത്തിൽ ദഹിക്കുകയും ചെയ്യും. എങ്കിൽ പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികളെ കഴിപ്പിക്കാൻ രുചികരമായ സൂപ്പ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
കാരറ്റ് – 1
ഉരുളക്കിഴങ്ങ് – 1
ബീൻസ് – 5
തക്കാളി – 1
മത്തങ്ങ – 1 ചെറിയ കഷ്ണം
സവാള – 1 വലുത്
വെള്ളരിക്ക – 1 ചെറിയ കഷ്ണം
വെളുത്തുള്ളി – 2
പാചകരീതി
പച്ചക്കറികൾ അരിഞ്ഞ് രണ്ടു കപ്പ് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.വെന്തശേഷം മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കാം. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വാങ്ങാം. വേവിച്ചെടുത്ത മക്രോണിയും ന്യൂഡിൽസും ഈ സൂപ്പിലേക്കു ചേർത്താൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഹെൽത്തി സൂപ്പർ സൂപ്പ് റെഡി.
















