കോട്ടയം: സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മ വാർഷിക പരിപാടിക്കുള്ള ഒരുക്കങ്ങൾക്കിടെ ഗാലറി തകർന്ന് അപകടം. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിലെ ഗാലറിയാണ് തകർന്നത്.
അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലികമായി നിർമ്മിച്ച ഗ്യാലറിയാണ് തകർന്നത് ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ഇവിടെയുണ്ടായിരുന്ന.
എൻസിസി- എൻഎസ്എസ് വിദ്യാർഥികൾക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിസാര പരിക്കുകൾ മാത്രമേ വിദ്യാർഥികൾക്കുള്ളു എന്നാണ് വിവരം.
















