തിരുവനന്തപുരം: പാവങ്ങളെ സഹായിക്കണമെങ്കിൽ പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയിൽ കേരളം ഒപ്പുവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പാവപ്പെട്ടവരെ സഹായിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹം മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെങ്കിൽ എഴുപത് വയസിലധികം പ്രായമുള്ളവർക്ക് സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയിൽ പങ്കുചേരണമെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
നാലര വർഷം ഭരിച്ചിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണോ ആശമാർക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാൻ സർക്കാരിന് തോന്നിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു.
പാവപ്പെട്ട വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പിഎം ശ്രീ പദ്ധതി ആവശ്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിവുള്ളതാണെന്നും. വോയിസ്‌ഹായത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















