തിരുവനന്തപുരം: പരസ്പരം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഐഎം നേതാവ് ജി സുധാകരനും. സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റ് എന്നായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം
വി ഡി സതീശന്‍ പ്രഗത്ഭനായ നേതാവെന്നായിരുന്നു സുധാകരൻ പറഞ്ഞത്. മുന്‍പ് വി ഡി സതീശനെ പ്രശംസിച്ച് സംസാരിച്ചതില്‍ ജി സുധാകരനെതിരെ സിപിഐഎമ്മില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് അനുഭവമുണ്ട് എന്നും വി ഡി സതീശന്‍ പറഞ്ഞു. ‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍.
ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയിട്ടാണ് ഞാന്‍ ജി സുധാകരന് പുരസ്‌കാരം നല്‍കാനായി എത്തിയത്. ജി സുധാകരന് അവാര്‍ഡ് കൊടുക്കുന്നത് എനിക്ക് കൂടിയുള്ള ബഹുമതിയായി കാണുന്നു’, വി ഡി സതീശന്‍ പറഞ്ഞു.
















