തിരുവനന്തപുരം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പിഎം ശ്രീയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലെങ്കില്‍ കാവി പണം തങ്ങള്‍ക്ക് വേണ്ടെന്ന് വിളിച്ച് പറയാനുള്ള ആര്‍ജവമുണ്ടാകണമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ വെല്ലുവിളി.
കേന്ദ്രത്തില്‍ നിന്ന് വരുന്നതെല്ലാം കാവിയുടെ നിറത്തിലുള്ള പണമാണല്ലോ?. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.
ഇക്കാര്യത്തില്‍ കാപട്യം കാണിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളതെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു
















