പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള ഷാരിഖ് ഷംസുദ്ദീന്‍റെ പോഡ്കോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. യൂട്യൂബിൽ പങ്കുവെച്ച
സതീശനുമാുള്ള ഷാരിഖിന്‍റെ അഭിമുഖം ദിവസങ്ങള്‍ക്കിടെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, സതീശന് പിആര്‍ ചെയ്യുകയാണ് ഷാരിഖ് എന്ന വിമര്‍ശനം ഉയര്‍ന്നതോടെ അക്കാര്യത്തില്‍ വ്യക്തത വരുത്തി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹം.
‘സതീശനുമായുള്ള പോഡ്കാസ്റ്റ് യുട്യൂബില്‍ 4 ദിവസത്തില്‍ 5 ലക്ഷം വ്യൂസായി. 7000 കമന്‍റ്സ് വന്നു. റീല്‍സും ഷോര്‍ട്ട്സും ഒരുമിച്ച് വെച്ചാല്‍ ഒരു കോടി പേരാണ് വിഡിയോ കണ്ടത്. കമന്‍റ് സെക്ഷന്‍ ശെരിക്കും ഗോള്‍ഡാണ്. അവിടെ വളരെ നല്ല ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ റീല്‍സിനും ഷോര്‍ട്ട്സിനും താഴെ അങ്ങനെയല്ല. വിഡി സതീശന്‍ എനിക്ക് 10 ലക്ഷം രൂപ തന്നു പോഡ് കാസ്റ്റ് ചെയ്യാന്‍ എന്നാണ് കമന്‍റുകളിലെ ആരോപണം. എന്നാല്‍ ഞാന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. വാങ്ങിയെന്ന് തെളിയിച്ചാല്‍ അത് ആരായാലും 10 ലക്ഷം രൂപ അങ്ങോട്ട് തരാം. പ്രൊപ്പഗന്‍ഡയാണെന്നാണ് പലരുടെയും ആക്ഷേപം. മിസ് ലീഡിങ്ങും പക്ഷപാതപരവുമായ വ്യൂസിനെ പ്രൊമോട്ട് ചെയ്യുന്നതാണ് പ്രൊപ്പഗാന്‍ഡ. എനിക്ക് ഒരു പക്ഷപാതപരമായ സമീപനവുമില്ലെന്നതാണ് സത്യം.
അതിശക്തം പോഡ്കാസ്റ്റിന്‍റെ ആദ്യ ഗസ്റ്റ് മന്ത്രി പി രാജീവായിരുന്നു. ചിലപ്പോ ബിജെപിയിലെ ഒരാളെ അതിശക്തം പോഡ്കാസ്റ്റിലേക്ക് നാളെ കൊണ്ടുവന്നെന്നിരിക്കും. ഞാനെന്‍റെ പണി നന്നായി ചെയ്യുന്നുവെന്ന് മാത്രം. ഗസ്റ്റ് പറയുന്നത് ഞാന്‍ എവിടെയും പ്രൊമോട്ട് ചെയ്തിട്ടില്ല. അത് പ്രൊപ്പഗാന്‍ഡ അല്ല. ബിസിനസുകാരനെയും രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും ഇനിയും കൊണ്ടുവരും. സക്സസ്ഫുള്ളായ ആരെയും കൊണ്ട് വരും. ഗസ്റ്റിന്‍റെ അഭിപ്രായത്തോട് യോജിക്കാം, ചോദ്യം ചെയ്യാം.. അത് നിങ്ങളുടെ ഇഷ്ടമാണ്. എന്നാല്‍ എന്‍റെ ഉദ്ദേശത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കരുത്’. – അദ്ദേഹം വിശദീകരിക്കുന്നു. പോഡ് കാസ്റ്റിനെ വിജയമാക്കിയവര്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നത്.
















