ചിറ്റാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് കോടതി കഠിന തടവും പിഴയും വിധിച്ചു. ചിറ്റാർ പന്നിയാർ കോളനിയിൽ ചിറ്റേഴത്തു വീട്ടിൽ ആനന്ദരാജിനാണു (34) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജി ടി. മഞ്ജിത് 9 വർഷവും 6 മാസവും കഠിന തടവും 66,000 രൂപ പിഴയും വിധിച്ചത്.
12 സാക്ഷികളെയാണ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് സ്കൂട്ടർ അഡ്വ. റോഷൻ തോമസ് ആണ് ഹാജരായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സഞ്ജു ജോസഫ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ അന്വേഷണ ചുമതല പിന്നീട് പത്തനംതിട്ട പൊലീസ് സബ് ഇൻസ്പെക്ടർ ആർ വിഷ്ണുവാണ് കേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്.
















