പത്തനംതിട്ട ചെന്നീർക്കരയിൽ വീട്ടുകാരുമായി പിണങ്ങി ട്രാൻസ്ഫോർമറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഊന്നുകൽ സ്വദേശി ആരോമലാണ് (25) ആത്മഹത്യ ഭീഷണി മുഴക്കിയത്. പിന്നീട് അഗ്നിരക്ഷാസേന അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. മൂന്നര മണിക്കൂറോളം യുവാവ് ഊന്നുകൽ ജംഗ്ഷന് സമീപത്തെ ട്രാൻസ്ഫോർമറിന് മുകളിൽ കയറിയിരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാ സേനയെത്തി രാവിലെ ഏഴരയോടെയാണ് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
















