ബി.ജെ.പി എം.പി പ്രവീൺ ഖണ്ഡേവാൽ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരിക്കുകയാണ്. നമ്മടെ പാരമ്പര്യത്തിലേക്ക് തിരിച്ച പോകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രിക്ക് കത്തയച്ചത്. മഹാഭാരതത്തിലെ പാണ്ഡവരുടെ സ്ഥലമാണ് ഇന്ദ്രപ്രസ്ഥം. പാണ്ഡവരുടെ പ്രതിമകൾ തലസ്ഥാനത്തു സ്ഥാപിക്കണമെന്നും ഖണ്ഡേവാൽ ആവശ്യപ്പെട്ടു.
രണ്ടാഴ്ച മുമ്പ് ഇതേ കാര്യം ആവിശ്യപെട്ടുകൊണ്ട് വിശ്വ ഹിന്ദു പരിഷത് സംഘം ഡൽഹി സാംസ്‌കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്ത് അയച്ചിരുന്നു. ഇവരുടെ ആവിശ്യം ഡൽഹിയുടെ പേരെ ഇന്ദ്രപ്രസ്ഥ ആക്കണം എന്ന് മാത്രം ആയിരുന്നില്ല, ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം എന്നും ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ റെയിൽവേ സ്റ്റേഷൻ എന്നും ഷാജഹാൻബാദ് ഡെവലപ്മെന്റ് ബോർഡ് ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്റ് ബോർഡ് എന്നാക്കി പേരുമാറ്റണമെന്നും ഒക്കെയാണ് വിഎച്ച്പി ആവശ്യപ്പെട്ടിരിക്കുന്നത്.
‘‘എവിടെയൊക്കെ മുസ്‌ലിം കടന്നുകയറ്റക്കാരുടെ സ്മാരകങ്ങളുണ്ടോ അവിടെയൊക്കെ പാണ്ഡവരുടെ കാലത്തെ പ്രതിനിധീകരിക്കുന്ന സ്മാരകങ്ങൾ വേണം’’ – വിഎച്ച്പി ഡൽഹി മേഖല സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കത്തിൽ പറയുന്നു. ഹേമചന്ദ്ര വിക്രമാദിത്യ രാജാവിന്റെ പേരിൽ വലിയൊരു സ്മാരകം വേണമെന്നും ഡൽഹിയിൽ അദ്ദേഹത്തിന്റെ പേരിൽ സൈനിക സ്കൂൾ വേണമെന്നും ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ സ്കൂൾ കരിക്കുലത്തിൽ പാണ്ഡവ കാലഘട്ടം ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
















