ഏകാദശിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു. ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വൻതിരക്കിൽ പെട്ട് ഭക്തജനങ്ങൾക്ക് അപകടം ഉണ്ടായത്.
മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് പ്രാഥമിക നിഗമനം. ദാരുണമായ ഈ സംഭവത്തിൽ ഭക്തർ മരിച്ചത് ഹൃദയഭേദകമാണെന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പരിക്കിൽ പെട്ട് ആശുപത്രിയിൽ കഴിയുന്നവർ അനേകം ആണ്.
പരിക്കേറ്റവര്‍ക്ക് വേഗത്തിലും മികച്ച രീതിയിലും ചികിത്സ ലഭിക്കാനും സംഭവസ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
















