അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം പരിപാടിക്കായി നടൻ മമ്മൂട്ടി തിരുവനന്തപുരത്തെത്തി. രാവിലെ 11 മണിയോടെയാണ് നടൻ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. നടനെ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി.
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണിത്. ചികിൽസയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് കേരളത്തിൽ തിരിച്ചെത്തിയത്. ചികിൽസയ്ക്കായി ചെന്നൈയിലായിരുന്നു മമ്മൂട്ടി ഇത്രയും നാൾ ചെലവഴിച്ചത്. അവിടെ നിന്ന് ഏകദേശം ഒരു മാസം മുൻപാണ് പുതിയ ചിത്രമായ ‘പാട്രിയറ്റിന്റെ’ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോയത്. ഈ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്.
















