എറണാകുളം ഞാറക്കലിൽ കാറുമായി 16 കാരന്റെ പരാക്രമം. അലക്ഷ്യമായി കാർ ഓടിച്ചു ഒട്ടേറെ വാഹനങ്ങളിൽ കൊണ്ടിട്ട് ഇടിക്കുകയും പ്രായമായ സ്ത്രീയെ ഇടിക്കുകയും അവർക്ക് സാരമായ പരിക്കേൽപ്പിക്കുകയും ചെയ്തു. ഞാറയ്ക്കല്‍, ചെറായി, എടവനക്കാട് മേഖലകളിലെ ഒട്ടേറെ സ്ഥലങ്ങളിലാണ് അപകടം ഉണ്ടാക്കിയത്.
അപകടം നടക്കുന്ന ദൃശ്യങ്ങൾ ഒട്ടേറെ സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നു.16 കാരൻ വണ്ടി ഇടിപ്പിച്ച ചില സ്ഥലങ്ങളിൽ സിസിടിവി ഇല്ലായിരുന്നു.
നിയമംലംഘിച്ച് കാറുമായി റോഡിലിറങ്ങിയ 16-കാരൻ അമിതവേഗത്തിലും അലക്ഷ്യമായിട്ടുമാണ് വാഹനമോടിച്ചിരുന്നത്.കൂടാതെ ഒട്ടേറെ വാഹനങ്ങളെയും മതിലുകളെയും കൊണ്ടിട്ട് ഇടിക്കുകയും കൂടാതെ റോഡരികിലൂടെ പോയ സ്ത്രീയെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. സ്ത്രീ ഇപ്പൊ ചികിത്സയിലാണ്. തടയാന്‍ശ്രമിച്ച ബൈക്ക് യാത്രികനും മറിഞ്ഞുവീണു
16-കാരനും കൂട്ടുകാരായ രണ്ടുപേരും അടക്കം മൂന്ന് കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനവും ഞാറയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കാറുടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
( വീഡിയോ കടപ്പാട് കൈരളി ന്യൂസ് )
















