ഒഡിഷയിലെ ഭുവനേശ്വറിൽ സുബർണാപുർ ജില്ലയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷോറൂം ജീവനക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. പ്രതികൾ മുഖം മൂടി ധരിച്ചായിരുന്നു എത്തിയിരുന്നത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മുമ്പിലേക്ക് മുഖം മൂടി ധരിച്ച പ്രതികൾ എത്തുകയും നിർബന്ധിച്ച് ലഹരി മരുന്ന് നൽകുകയും ശേഷം വലിച്ചിഴച്ച് റോഡിന് വശത്തേക്ക് മാറ്റുകയും കൂട്ടമായി ബലാത്സംഗം ചെയ്യുകയും ആയിരുന്നു.
പ്രതികൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ യുവതിക്ക് അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ബിരാമഹരാജ്പുർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ (എസ്ഡിപിഒ) ഹേമന്ത് റാവു പറഞ്ഞു. എന്നിരുന്നാലും സ്ഥലത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് രണ്ട് പേരെ കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു പ്രതിയെ കൂടി കണ്ടെത്താനുണ്ടെന്നും ഹേമന്ത് റാവു പറഞ്ഞു. പ്രതികൾ സ്ത്രീക്ക് ലഹരിമരുന്ന് നൽകി മയക്കാനായി ഒരു സ്പ്രേ ഉപയോഗിച്ചിരുന്നു. പൊലീസ് ആവശ്യമായ എല്ലാ തെളിവുകളും ശേഖരിച്ച് നീതി ഉറപ്പാക്കും എന്നും യുവതിക്ക് നിലവിൽ വൈദ്യസഹായവും കൗൺസലിങ്ങും നൽകുന്നുണ്ടെന്നും ഹേമന്ത് റാവു പറഞ്ഞു.
















