വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായ അഞ്ചാം ദിവസവും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഫലസ്തീനികൾക്ക് നേരെ വ്യാപക അതിക്രമം നടന്നു. ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാൻ യൂനുസിനു നേർക്കാണ് രൂക്ഷമായ ആക്രമണം. ജബാലിയയിൽ നിരവധി വസതികളും ആക്രമണത്തിൽ തകർന്നു.
വെടിനിർത്തൽ ലംഘിച്ച് വീണ്ടും വ്യാപക ആക്രമണത്തിന് ഇസ്രായേൽ തുനിയുമെന്ന ആശങ്കയിലാണ് ഫലസ്തീനികൾ.
അതേസമയം ചെറിയ രൂപത്തിലുള്ള കൂട്ടക്കുരുതി തന്നെയാണ് വെടിനിർത്തലിന്‍റെ മറവിലും ഇസ്രായേൽ ഗാസയിൽ തുടരുന്നത്.
















