ബിഹാറിൽ 160 സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഞ്ചാം തവണയും അധികാരം നിലനിർത്തുമെന്നും മൂന്നിൽ രണ്ട് ഭൂരിഭക്ഷത്തോടെ എൻഡിഎ സർക്കാർ രൂപികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും രാഷ്ട്രീയ ബോധമുള്ള സംസ്ഥാനമാണ് ബിഹാർ. കഴിഞ്ഞ 20 വർഷമായി സംസ്ഥാനം കൈവരിച്ച പുരോഗമനങ്ങൾക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരാകും മുഖ്യമന്ത്രി എന്നതിൽ തീരുമാനം പാർട്ടിയുടെ ഭരണഘടനാപരമായ പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അതുണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിടിവിയുടെ ബിഹാർ പവർ പ്ലേ കോണ്‍ക്ലേവിൽ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
















