കോഴിക്കോട് ലിങ്ക് റോഡിൽ പുലർച്ചെ 2 മണിയോടെയുണ്ടായ കത്തിക്കുത്തിൽ വട്ടാം പൊയിൽ സ്വദേശിയായ ബജീഷിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് കരുതുന്നത്.
കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















